എന്നെ വായിക്കുന്നവന്
പുരോഹിതനല്ല
സഭാ വസ്ത്രങ്ങള്‍ കഴുകിയുണക്കുന്ന
പുരോഹിതനുമല്ല
എന്നെ വായിക്കുന്നവന്
അലക്കുകല്ലിന്റെ ജീര്‍ണിച്ച വേദനയാണ്
എന്റെ വാക്കുകള്‍
യജമാനനെ ഭയക്കുന്ന
ഇടര്‍ച്ചകളല്ല
പെയ്തൊഴിഞ്ഞ മഴയുടെ
തുള്ളി വീഴ്ച്ചയാണ്
എന്റെ വേഗങ്ങള്‍
ഓട്ടക്കാരന്റെ
ആദ്യ മത്സരത്തിലെ കിതപ്പുകളല്ല
ഫൈനലില്‍ ജയിച്ചവന്റെ വിശ്രാന്തഗതിയാണ്
എന്റെ കാമം
ഉടല് പിളര്‍ക്കുന്ന വന്യതയല്ല
കാടിറങ്ങിയവന്റെ ശാന്തതയാണ്
പ്രണയിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ പുഴ തേടുന്നില്ല
ഒഴുക്കില്‍ പെട്ട പൂവിതളുകളില്‍
നഞ്ഞു കുളിരുകയാണ് ....
എന്നെ വായിക്കുന്നവര്‍ക്കറിയാം-
കുരിശു ചുമന്നവന്റെ മുറിപ്പാടുകളാണ്
എന്റെ തിരുവെഴുത്തുകളായത്.
-1998
എന്നെ വായിക്കുന്നവര്‍ക്കറിയാം-
ReplyDeleteകുരിശു ചുമന്നവന്റെ മുറിപ്പാടുകളാണ്
എന്റെ തിരുവെഴുത്തുകളായത്.
some truth can be repeatable even in 2011..!!!
congrads