ഊഞ്ഞാലും
തൂക്കുകയറും
ഒരേ മരത്തില്‍ .
ഊഞ്ഞാലാടി കുട്ടിക്കൊതി നുള്ളിയവള്‍
ഇപ്പോള്‍
മരച്ചുവട്ടില്‍ മഞ്ചാടി പെറുക്കുകയാണ്.
ആരുടെ ചങ്കിലെ ചോരയാണ്
ഈ മഞ്ചാടികളെന്നു
അവള്‍ മരത്തോടോ
മരം, അവളോടോ ചോദിച്ചില്ല.
ഇങ്ങേകൊമ്പില്‍
പഴന്തുണി പോലെ ഞാണ്കിടന്നു കാണുമ്പോള്‍
പഴന്തുണി പോലെ ഞാണ്കിടന്നു കാണുമ്പോള്‍
എല്ലാമൊരു തമാശ.
ചങ്ക് കൊത്തിപ്പറന്ന പക്ഷി
എല്ലാ മരച്ചുവട്ടിലും മഞ്ചാടി വിതറി
ചിറകു കുഴഞ്ഞിട്ടുണ്ടാവും
ഇനിയൊരു കൈക്കുടന്നയിലേക്ക് കൂടി
ബാക്കിയുണ്ടാവും
അത്കൂടി കൊത്തിയെടുത്തിട്ടേ
ശവം നിലത്തെടുത്തു കിടത്താവൂ
ഇനിയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍
ഇനിയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍
അതെങ്കിലും വേണ്ടേ...?
(മെയ് 2011)
No comments:
Post a Comment