Friday, May 20, 2011

പരസ്പരം

ചേര്‍ന്ന് നടന്നതിനാല്‍ 
ഒപ്പമെത്താന്‍ ശ്രമിച്ചില്ല
ഒരുമിച്ചിറങ്ങിയതിനാല്‍
സ്ഥലവും സമയവും പറഞ്ഞില്ല
നെഞ്ചിലെ തളിരായതിനാല്‍
ഇടക്കിടെ പുറത്തെടുത്ത്
വെള്ളവും വെളിച്ചവും കൊടുത്തില്ല
ശ്വാസവേഗം പോലും
ഹൃദയം കൊണ്ട് വായിച്ചതിനാല്‍ 
ഇടക്കിടെ ചേര്‍ത്തു പിടിച്ച് 
കൂടെയുണ്ടെന്ന് ഉറപ്പു വരുത്തിയില്ല. 

ഇപ്പോള്‍
ഒരാള്‍ മുന്നിലും
ഒരാള്‍ പിന്നിലും.            
-21.05.2011

1 comment:

  1. അന്‍വര്‍ക്കാ,
    ഏറെ കാലത്തിനു ശേഷം ഒരു 'കവിത' വായിച്ചു.
    ''ഹൃദയം കൊണ്ട് വായിച്ചതിനാല്‍
    ഇടക്കിടെ ചേര്‍ത്തു പിടിച്ച്
    കൂടെയുണ്ടെന്ന് ഉറപ്പു വരുത്തിയില്ല. ''

    pls share this poem to ur fb.

    ReplyDelete