ഉരച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളികള്‍
ബസ്സ്റ്റാന്റില്‍
നാല്‍ക്കവലയില്‍
പുകയുന്ന സിഗരറ്റിനൊപ്പം
ആഷ്ട്രേയില്‍
അങ്ങിങ്ങ് തുളകള്‍ വീഴ്ത്തി
സ്വീകരണ മുറിയിലെ
പരവതാനിയില്‍
മൂത്രപ്പുരയില്‍
ഫുട്പാത്തില്‍
ഈച്ചക്കും ചില്ലറത്തുട്ടുകള്‍ക്കുമൊപ്പം
പിച്ചക്കാരന്റെ തകരപ്പാട്ടക്കരികില്‍
തീവണ്ടിയിലെ
ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍
മീന്‍ മുള്ളും തുപ്പലും നിറഞ്ഞ
കള്ളുഷാപ്പിലെ പൊടിമണ്ണില്‍
തലകരിഞ്ഞും
ഉടല്‍ പാതി വെന്തും
ഒരു ചിതയിലുംഎരിഞ്ഞു തീരാതെ....
ഒറ്റയാള ലില്‍ ജീവിതം തീര്‍ത്തതിനു
നാം കൊടുത്ത ശിക്ഷ....
-2002

No comments:
Post a Comment